സൗദി അറേബ്യയിലെ കൂടുതല്‍ നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

അനിശ്ചിതകാലത്തേക്കാണ് കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Update: 2020-04-06 19:33 GMT

റിയാദ്: കൊവിഡ് 19 പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ കൂടുതല്‍ നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ. റിയാദ്, ദമ്മാം, തബൂക്ക്, ദഹ്‌റാന്‍, ഹുഫൂഫ് എന്നീ നഗരങ്ങളിലും ജിദ്ദ, ത്വാഇഫ്, ഖത്വീഫ്, അല്‍ഖോബാര്‍ എന്നീ മേഖലകളിലുമാണ് നിരോധനാജ്ഞ 24 മണിക്കൂറായി ദീര്‍ഘിപ്പിച്ചത്. അനിശ്ചിതകാലത്തേക്കാണ് കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിരോധനാജ്ഞ ഉള്ള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ആ പ്രദേശം വിട്ട് സഞ്ചരിക്കാന്‍ പാടില്ല. പുറത്തുള്ളവര്‍ അവിടങ്ങളിലേക്ക് കടക്കാനും പാടില്ല. ഭക്ഷണം, ചികില്‍സ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. അതും രാവിലെ ആറിനും ഉച്ചക്ക് മൂന്നിനും ഇടയിലാകണം. ഈ സമയത്ത് വാഹനത്തില്‍ സഞ്ചരിക്കാം. പക്ഷേ, വാഹനം ഓടിക്കുന്നയാള്‍ മാത്രമേ വാഹനത്തില്‍ പാടുള്ളൂ.

ആശുപത്രികള്‍, ഫാര്‍മസികള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പെട്രോള്‍ സ്‌റ്റേഷനുകള്‍, ഗ്യാസ്, ബാങ്ക്, മെയിന്റനന്‍സ് സര്‍വിസസ്, പ്ലമ്പിങ്‌ടെക്‌നീഷ്യന്മാര്‍, എയര്‍കണ്ടീഷന്‍ ടെക്‌നീഷ്യന്മാര്‍, ജലവിതരണം, മാലിന്യ നീക്കം തുടങ്ങിയ മേഖലയിലെ സ്ഥാപനങ്ങളേയും ജോലിക്കാരേയും നിരോധനാജ്ഞയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    

Similar News