കൊവിഡ് 19: സൗദി നേരിടുന്നത് 70 വര്‍ഷത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
സാമ്പത്തിക മേഖലയില്‍ ചില കടുത്ത നടപടികള്‍ കൈക്കൊള്ളേണ്ടിവരുമെന്ന് അദ്ദേഹം സൂചന നല്‍കി
ദമ്മാം: കൊവിഡ് 19 മൂലം സൗദി അറേബ്യ നേരിട്ടുകൊണ്ടിരിക്കുന്നത് 70 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജിദ് ആന്‍ വ്യക്തമാക്കി. എണ്ണ വില കൊവിഡ് 19നു മുമ്പ് ബാരലിനു 60 ഡോളറായിരുന്നു. എന്നാല്‍ ഇപ്പോള്‍ പകുതിയിലും താഴെയായി. എണ്ണ ഇതര വരുമാനത്തിലും കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷത്തിലെ ആദ്യ മൂന്നു മാസങ്ങളില്‍ ബജറ്റില്‍ 34 ബില്ല്യന്‍ റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയിത്. എന്നാല്‍ അടുത്ത മൂന്നു മാസങ്ങളില്‍ ഇതിലും കുറവായിരിക്കും രേഖപ്പെടുത്തുക. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പല പദ്ധതികളും മാറ്റിവയ്‌ക്കേണ്ടി വരും. സ്വദേശികളുടെ അടിസ്ഥാന സേവനങ്ങള്‍ ലഭ്യമാക്കുന്നതോടപ്പം ക്രയ വിക്രയങ്ങളില്‍ ചില കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടി വരും. പ്രതിസന്ധി പരിഹരിക്കുന്നതിനു സ്വകാര്യ മേഖലയ്ക്കു പല ഘട്ടങ്ങളിലായി സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് 19നു മുമ്പുള്ള അവസ്ഥയിലേക്ക് നിലയിലേക്കു പല രാജ്യങ്ങളെപ്പോലെ സൗദിയും എത്തിപ്പെടുന്നതിനു കൂടുതല്‍ സമയം വേണ്ടിവരും. സാമ്പത്തിക മേഖലയില്‍ ചില കടുത്ത നടപടികള്‍ കൈക്കൊള്ളേണ്ടിവരുമെന്ന് അദ്ദേഹം സൂചന നല്‍കി.