സൗദി: നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് അവസരം ഒരുക്കും
നാട്ടില്‍ അവധിക്കുപോയി ഇഖാമ, റീ എന്‍ട്രി കാലവധി അവാസാനിച്ച വിദേശികള്‍ക്ക് അവ പുതുക്കുന്നതിനും നീട്ടി നല്‍കുന്നതിനും അവസരം ഒരുക്കുമെന്ന് സൗദി ജവാസാത് നേരത്തെ അറിയിച്ചിരുന്നു.
ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് കര്‍ഫ്യൂ നില നില്‍ക്കുമ്പോള്‍ തന്നെ നാടുകളിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കു തിരിച്ചൂ പോവാന്‍ അവസരം ഒരുക്കുമെന്ന് സൗദി സാമൂഹിക മാനവ വികസന മന്ത്രാലയം വ്യക്തമാക്കി.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം മാനുഷിക പരിഗണന നല്‍കി കര്‍ഫ്യൂ നിയമത്തില്‍ ഇളവ് നല്‍കിയാണ് തൊഴില്‍ കരാര്‍ കാലാവധി അവസാനിച്ചും മറ്റും രാജ്യത്ത് തങ്ങുന്നവര്‍ക്ക് അതാത് നാടുകളിലേക്കു തിരിച്ചു എത്താന്‍ അവസരം നല്‍കുക.വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയെന്ന മന്ത്രാലയം വ്യക്തമാക്കി.
നാട്ടില്‍ അവധിക്കുപോയി ഇഖാമ, റീ എന്‍ട്രി കാലവധി അവാസാനിച്ച വിദേശികള്‍ക്ക് അവ പുതുക്കുന്നതിനും നീട്ടി നല്‍കുന്നതിനും അവസരം ഒരുക്കുമെന്ന് സൗദി ജവാസാത് നേരത്തെ അറിയിച്ചിരുന്നു.
നാട്ടിലേക്കു തിരിച്ചു പോവാന്‍ ആഗ്രിഹിക്കുന്ന വിദേശികള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിയുടെ വിശദ വിവരങ്ങള്‍ അധികൃതര്‍ ഉടന്‍ വ്യക്തമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.