കൊവിഡ് 19: സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2523; 38 മരണം
മക്കയില്‍ ഇതിനകം മരണപ്പെട്ടവരുടെ എണ്ണം 6 ആയി. ജിദ്ദ 6, റിയാദ് 3, മദീന 19 എന്നിങ്ങനേയാണ് പ്രധാന നഗരങ്ങളിലെ മരണ നിരക്ക്.
ദമ്മാം: സൗദിയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 2523 ആയി ഉയര്‍ന്നു. ഇതുവരെ 38 പേര്‍ മരിച്ചു. ഇന്ന് 63 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 551 ആയി.
റിയാദില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 757 ആയി. മക്ക 483, ജിദ്ദ 378, മദീന 252, ദമ്മാം 149, ഖതീഫ് 146, ഹുഫൂഫ് 44, തായിഫ് 37 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
മക്കയില്‍ ഇതിനകം മരണപ്പെട്ടവരുടെ എണ്ണം 6 ആയി. ജിദ്ദ 6, റിയാദ് 3, മദീന 19 എന്നിങ്ങനേയാണ് പ്രധാന നഗരങ്ങളിലെ മരണ നിരക്ക്.