കൊവിഡ് 19: സൗദിയില്‍ 518 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

നാലു പേര്‍ കൂടി മരണപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ ഇതുവരെ 83 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Update: 2020-04-16 13:42 GMT

ദമ്മാം: സൗദിയില്‍ പുതുതായി 518 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചാതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6380 ആയി ഉയര്‍ന്നു. ഇവരില്‍ 71 പേരുടെ നില ഗുരുതരമാണ്.

ഇന്ന് 59 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 990 ആയി. നാലു പേര്‍ കൂടി മരണപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ ഇതുവരെ 83 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചത്

ജിദ്ദ-195, മദീന-91, റിയാദ്-84, മക്ക-58 , ദമ്മാം-38, തായിഫ്-13, ഖതീഫ്-5, ജുബൈല്‍-4, ജീസാന്‍-3, റഅ്‌സത്തന്നൂറ-3, യാമ്പു-3, അബ്ഹാ-2, അല്‍മവിയ്യ-2, അല്ലയ്‌സ്-2, അല്‍തവാല്‍-2 അല്‍ഖുയ് ഇയ്യ-2, അല്‍ഖുര്‍യാത്-2, അല്‍ദ ഹ്‌റാന്‍-1, ഹുഫൂഫ്-1 , ബുറൈദ-1, ഹമീസ് മുശൈത്-1, ഉനൈസ-1, ഖലീസ്-1, അല്‍കോബാര്‍-1, അദമ്മം-1, അല്‍ജഫര്‍-1. 

Tags:    

Similar News