സൗദിയില്‍ 1266 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് ബാധിച്ച് ഇന്ന് എട്ട് പേര്‍ മരണപ്പെട്ടു. 152 പേരാണ് സൗദിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ദമ്മാം: സൗദിയില്‍ പുതുതായി 1266 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,077 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 23 ശതമാനം പേര്‍ സ്വദേശികളും 77 ശതമാനം വിദേശികളുമാണ്.
253 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 2784ആയി. കൊവിഡ് 19, പിടിപെട്ട് എട്ട് പേര്‍ മരണപ്പെട്ടു. 152 പേരാണ് സൗദിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്ന് കൊറോണ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ വിവരങ്ങള്‍
മക്ക-327, മദീന-273, ജിദ്ദ-262, റിയാദ്-171, ജുബൈല്‍-58, ദമ്മാം-35, തായിഫ്-32, തബൂക്-29, സുല്‍ഫി-18, ഖലീസ്-9, ബുറൈദ-8, കോബാര്‍-7, ഹുഫൂഫ്-5, ഖതീഫ്-4, റഅ്‌സതന്നൂറ-4, അദം-3, അല്‍ജഫര്‍-2, അല്‍മജാരിദ-2, യാമ്പു-2, ബീഷ-2, അല്‍ദര്‍ഇയ്യ-2 അബ് ഹാ-1, ഖമീസ് മുശൈത്-1, ബഖീഖ്-1, ദഹ്‌റാന്‍-1, ദനം-1, സ്വബ് യാ-1, സ്വഫര്‍-1 ഹായില്‍-1, സകാകാ-1, വാദി അല്‍ദവാസിര്‍-1, സാജിര്‍-1.