1911 പേര്‍ക്കു കൂടി സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു; 2520 പേര്‍ രോഗ വിമുക്തി നേടി

ഒമ്പത് പേര്‍ കൂടി പുതുതായി രോഗം ബാധിച്ച് മരണപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. ഇതോടെ മരണ സംഖ്യ 264 ആയി. ചികിത്സയില്‍ കഴിയുന്ന 147 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Update: 2020-05-12 14:33 GMT

ദമ്മാം: സൗദിയില്‍ പുതുതായി 1911 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 42,925 ആയി ഉയര്‍ന്നു.

അതേസമയം, രോഗ വിമുക്തി നേടുന്നവരുടെ എണ്ണത്തില്‍ സൗദിയില്‍ റിക്കാര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. ഇതാദ്യമായി കൊവിഡ് 19 വൈറസ് പിടിപെടുന്നവരുടെ എണ്ണത്തെക്കാള്‍ വൈറസ് വിമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. 2520 പേരാണ് പുതുതായി രോഗ വിമുക്തി നേടിയത്.

ഒമ്പത് പേര്‍ കൂടി പുതുതായി രോഗം ബാധിച്ച് മരണപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. ഇതോടെ മരണ സംഖ്യ 264 ആയി. ചികിത്സയില്‍ കഴിയുന്ന 147 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

Tags:    

Similar News