സൗദിയില്‍ 2642 പേര്‍ക്കൂ കൂടി കൊവിഡ് സ്ഥിരീകരിച്ചു
13 പേര്‍ ഇന്നു രോഗം ബാധിച്ച് മരുച്ചു. ഇതോടെ മരണ സംഖ്യ 364 ആയി.
ദമ്മാം: സൗദിയില്‍ പുതുതായി 2642 പേര്‍ക്കൂ കൂടി കൊവിട് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 67719 ആയി ഉയര്‍ന്നു.
2962 പേര്‍ രോഗവിമുക്തരായി. ഇതോടെ രോഗ വിമുക്തരായവരുടെ 39003 ആയി ഉയര്‍ന്നു. 13 പേര്‍ ഇന്നു രോഗം ബാധിച്ച് മരുച്ചു. ഇതോടെ മരണ സംഖ്യ 364 ആയി. 28352 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 302 പേരുടെ നില ഗുരുതരമാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 62ശതമാനം പേര്‍ വിദേശികളാണ് 38 ശതമാനം പേര്‍ സ്വദേശികളുമാണ്.
റിയാദ് 856, ജിദ്ദ 403, മക്ക 289, മദീന 205, ദമ്മാാം 194, അല്‍ദഹ്‌റാന്‍ 118, ജുബൈല്‍ 87, ഖതീഫ് 77, കോബാര്‍ 79. തായിഫ് 52, ഹുഫൂഫ് 49, ദഹ്‌റാന്‍ 49, റഅ്‌സത്തന്നൂറ15, നജ്‌റാന്‍ 15, ബഖീഖ് 10 ബുറൈദ9, ദലം 9, ബൈഷ് 9, സഫ് വാ 8, ഷര്‍വ8, സ്വബ് യാ7, ഖമീസ് മുശൈത് 6, അബ്ഹാ 5, തബൂക് 5, അല്‍മുജാരിദ4, നഅ്‌രിയ്യ4, ഖനുവ 4, ഖര്‍ജ്4, വാദി വാസിര്‍ 4, മഹായീല്‍ 3, യാമ്പു3, ഹുദാ3, അല്ലൈത്ത്3 അല്‍മിഖ് വാ3, ദബാഅ്3, അല്‍ഖൗര്‍, ഹായില്‍3, അരാര്‍3, അദലം3, മൈസാന്‍2, ഖുന്‍ഫുദ2, ഹസം അല്‍മലാമീദ്2 ഹിതൂത് തമീം2 അല്‍മുജമഅ2 അല്‍മുസാഹ് മിയ2 ദര്‍മാഅ് 2, മറ്റുസ്ഥലങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് റിപ്പോര്‍ട്ട് ചെയ്തത്.