സൗദിയില്‍ 1618 പേര്‍ക്ക് കൂടി കൊവിഡ് 19

24 മണിക്കൂറിനിടെ സൗദിയില്‍ കൊവിഡ് ബാധിച്ച് 22 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 480 ആയി.

Update: 2020-05-30 15:32 GMT

ദമ്മാം: സൗദിയില്‍ 1618 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83,384 ആയി. 1870 കൂടി പുതുതായി സുഖപ്പെട്ടു. ഇതോട കൊവിഡ് 19 വിമുക്തരായവരുടെ എണ്ണ 58883 ആയി. 24 മണിക്കൂറിനിടെ സൗദിയില്‍ കൊവിഡ് ബാധിച്ച് 22 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 480 ആയി.

റിയാദ് 679, ജിദ്ദ 247, മക്ക 105, ഹുഫൂഫ് 101, ദമ്മാം 84, കോബാര്‍ 64, മദീന 45, ബുറൈദ 33, ഖതീഫ് 25, ദഹ്‌റാന്‍ 24, ജുബൈല്‍ 19, മദ 14, തായിഫ് 13, റഅ്‌സത്തന്നൂറ 12, തബൂക് 12 ,അല്‍ബക് രിയ്യ 10, അല്‍ജഫര്‍ 9, ഹായില്‍ 9 ജീസാന്‍ 7, യാമ്പു 6, ഖമീസ് മുശൈത് 6, ബീഷ് 6 മഹായീല്‍ 5, ഷര്‍വ 5, സഫ് വ 4, ഹഫര്‍ ബാതിന്‍4, റാബിഅ് 4,നജ്‌റാന്‍ 4,സകാക 3, അല്‍മവിയ്യ 3, അല്‍ദവാദ്മി 3 വാദി വാസിര്‍ 3 ഖര്‍ജ് 2 , അബ്ഖീഖ് 2, അറാര്‍ 2. 

Tags:    

Similar News