കൊവിഡ് 19 പ്രതിരോധം: നിര്‍ഭയ മാതൃകാ സേവനവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍
ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ ഭക്ഷണാവശിഷ്ടങ്ങള്‍ എടുക്കുന്നതിന് ഏറ്റിരുന്ന മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ അതില്‍ നിന്നും പിന്മാറിയ സാഹചര്യത്തില്‍ ഭക്ഷണാവശിഷ്ട്ടം നീക്കം ചെയ്യാന്‍ ദിവസങ്ങളായി സാധിക്കാതെ വരികയും പഞ്ചായത്ത് അധികൃതര്‍ വിഷയം എസ്ഡിപിഐ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അമ്പലപ്പുഴ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും മാതൃകയായി എസ്ഡിപിഐ പ്രവര്‍ത്തകര്‍. ക്വാറന്റൈന്‍ കേന്ദ്രത്തിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാവാതിരുന്നപ്പോഴാണ് ആ ദൗത്യം ഏറ്റെടുത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ ഭക്ഷണാവശിഷ്ടങ്ങളാണ് എസ്ഡിപിഐ അമ്പലപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്ത് സംസ്‌കരിച്ചത്.
ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ ഭക്ഷണാവശിഷ്ടങ്ങള്‍ എടുക്കുന്നതിന് ഏറ്റിരുന്ന മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ അതില്‍ നിന്നും പിന്മാറിയ സാഹചര്യത്തില്‍ ഭക്ഷണാവശിഷ്ട്ടം നീക്കം ചെയ്യാന്‍ ദിവസങ്ങളായി സാധിക്കാതെ വരികയും പഞ്ചായത്ത് അധികൃതര്‍ വിഷയം എസ്ഡിപിഐ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
എസ്ഡിപിഐ അമ്പലപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാലിന്യം സംസ്‌കരിച്ചു.