കൊവിഡ് 19: സൗദിയില്‍ മൂന്നു വിദേശികള്‍ ഉള്‍പ്പെടെ ആറുപേര്‍ കൂടി മരിച്ചു

രോഗം ഭേദമായവരുടെ എണ്ണം 99 ആയി

Update: 2020-04-01 13:16 GMT

റിയാദ്: കോറോണ വൈറസ് ബാധിച്ച് സൗദി അറേബ്യയില്‍ ആറുമരണം കൂടി റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മൂന്നു വിദേശികള്‍ ഉള്‍പ്പെടെ ആറുപേര്‍ കൂടി മരിച്ചത്. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 16 ആയി. മക്ക, റിയാദ്, മദീന എന്നിവിടങ്ങളിലാണ് ഓരോ വിദേശ പൗരന്‍മാര്‍ മരണപ്പെട്ടത്. പുതുതായി 157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തയ ഒരാളൊഴികെ മറ്റുള്ളവര്‍ക്കെല്ലാം സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതോടെ സൗദിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1720 ആയി ഉയര്‍ന്നു. 30 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍, രോഗം ഭേദമായവരുടെ എണ്ണം 99 ആയി.

കൊവിഡ് സ്ഥിരീകരിച്ചവര്‍:

മദീന-78

മക്ക-55

റിയാദ്-7

ഖത്തീഫ്-6

ജിദ്ദ-3

ഹുഫൂഫ്-3

തബൂക്ക്-2

തായിഫ്-2,

ഹനാകിയ-1




Tags:    

Similar News