കൊവിഡ് 19: കണ്ണൂരില്‍ സ്‌പെഷ്യല്‍ ട്രാക്കിങ് ടീം

Update: 2020-04-30 13:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികില്‍സയില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലയില്‍ സ്‌പെഷ്യല്‍ ട്രാക്കിങ് ടീം പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയ വിവര ശേഖരണ രീതിയിലൂടെ ആളുകളുടെ സമ്പര്‍ക്കം സ്‌പെഷ്യല്‍ ട്രാക്കിങ് ടീം കണ്ടെത്തും. നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ 47 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതിന്റെ ഭാഗമായി ഓരോ 20 വീടുകളിലെയും ചുമതല രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീമിന് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണിന് മുമ്പ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുടെ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടുണ്ട്. വീണ്ടും അവരെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെങ്കില്‍ അക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




Tags:    

Similar News