തബ്‌ലീഗുകാര്‍ തുപ്പി വൃത്തികേടാക്കിയെന്ന ബിജെപി എംപിയുടെ ആരോപണം നിഷേധിച്ച് ബലഗാവി ജില്ലാ കലക്ടര്‍

ആരോഗ്യപ്രവര്‍ത്തകരോട് ഒരാളും മോശമായി പെരുമാറുകയോ തുപ്പുകയോ ചെയ്തതായി പരാതി ലഭിച്ചിട്ടില്ല കലക്ടര്‍ പറഞ്ഞു.

Update: 2020-04-07 16:52 GMT

മംഗളൂരു: ബെലഗാവിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും കണ്ടേടത്തെല്ലാം തുപ്പുകയും ചെയ്യുന്നു എന്ന ബിജെപി എംപി ശോഭ കാറന്ത്‌ലാജെയുടെ ആക്ഷേപം നിഷേധിച്ച് ബലഗാവി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ (കലക്ടര്‍) എസ് പി ബൊമ്മനഹള്ളി രംഗത്ത്.

'ബലഗാവിയില്‍ നിന്ന് 70 പേര്‍ നിസാമുദ്ദീന്‍ മര്‍കസ് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു.അവരില്‍ എട്ട് ആളുകളുടെ പരിശോധന ഫലം പോസിറ്റീവാണ്.ശേഷിക്കുന്നവരുടെ റിപ്പോര്‍ട്ട് നിരീക്ഷണ വാര്‍ഡുകളില്‍ നിന്ന് പുറത്തുവന്നിട്ടില്ല.തബ് ലീഗുകാര്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും തുള്ളിക്കളിക്കുകയും എല്ലായിടത്തും തുപ്പിനിറക്കുകയുമാണ്.തബ് ലീഗുകാര്‍ എന്താണ് ലക്ഷ്യംവെക്കുന്നതെന്ന് രാഷ്ട്രത്തിന് അറിയണം'എന്നായിരുന്നു ശോഭയുടെ ട്വീറ്റ്.

എന്നാല്‍ ബലഗാവി ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ.വിനയ് ബസ്തികോപിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഡപ്യൂട്ടി കമ്മീഷണര്‍ എം.പിയുടെ ആക്ഷേപങ്ങള്‍ പൂര്‍ണ്ണമായി തള്ളി.

'തബ് ലീഗ് സമ്മേളനത്തില്‍ പങ്കടുത്ത 33 പേരെയാണ് മാര്‍ച്ച് 31ന് ബിഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ ഒന്നിന് ഇവരുടെ സ്രവങ്ങള്‍ ഷിവമോഗ്ഗ വൈറോളജി ലാബില്‍ പരിശോധനക്കയച്ചു.മൂന്നാം തീയതി ഫലം ലഭിച്ചതില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.അവരെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.മറ്റുള്ളവര്‍ നെഗറ്റീവ് ആയിരുന്നു.എന്നാലും ജില്ലാ ഭരണകൂടം പുറത്ത് ഒരുക്കിയ നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുകയാണവര്‍. ആരോഗ്യപ്രവര്‍ത്തകരോട് ഒരാളും മോശമായി പെരുമാറുകയോ തുപ്പുകയോ ചെയ്തതായി പരാതി ലഭിച്ചിട്ടില്ല കലക്ടര്‍ പറഞ്ഞു. 

Tags:    

Similar News