കൊവിഡ്: തൃശൂര്‍ പൂരം നടത്തേണ്ടെന്ന് ധാരണ; അന്തിമ തീരുമാനം ഇന്ന്

Update: 2020-04-15 02:27 GMT

തൃശൂര്‍: കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂര്‍ പൂരം നടത്തേണ്ടെന്ന് ധാരണയായി. ചടങ്ങായി പോലും പൂരം നടത്തേണ്ടെന്നാണ് ഭാഹവാഹികളുടെ അഭിപ്രായം. എന്നാല്‍, അന്തിമതീരുമാനം ഇന്ന് രാവിലെ 11നു തൃശൂരില്‍ ചേരുന്ന മന്ത്രിതല യോഗത്തിലുണ്ടാവും. ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ദേവസ്വം പ്രതിനിധികളും പങ്കെടുക്കും. മെയ് രണ്ടിനാണ് തൃശൂര്‍ പൂരം നടക്കേണ്ടിയിരുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെ തന്നെ പൂരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. എന്നാല്‍, ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മേളവുമായി പൂരം നടത്താമെന്ന് നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഇതുപോലും വേണ്ടെന്നാണ് പുതിയ ധാരണയെന്നാണു സൂചന.തുടരും.


Tags:    

Similar News