കൊവിഡ് 19: യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

484 പേര്‍ക്ക് കൂടി യുഎഇയില്‍ രോഗബാധ സ്ഥിരീകരിച്ചു

Update: 2020-04-20 15:46 GMT

അബൂദബി: യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹ് മദ് കബീര്‍(47), പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി സഖറിയ(മനോജ്-51) എന്നിവരാണു മരിച്ചത്. ഇതോടെ മരണസംഖ്യ 43 ആയി. രണ്ട് ഏഷ്യന്‍ രാജ്യക്കാര്‍ കൊവിഡ് മൂലം മരിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 484 പേര്‍ക്ക് കൂടി യുഎഇയില്‍ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 7265 ആയി. ഇതിനിടെ 74 പേര്‍ക്ക് കൂടി രോഗം പൂര്‍ണമായും ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 1360 ആയി. മരിച്ച അഹമ്മദ് കബീര്‍ ചുമയും ശ്വാസടസ്സവും തൊണ്ടവേദനയും മൂലം ഏപ്രില്‍ ഒന്നുമുതല്‍ ചികില്‍സയിലായിരുന്നു.

    ബിസിനസ്സുകാരനായിരുന്ന കോശി സഖറിയ ദുബയ് ഇറാനിയന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. ദുബയ് വെല്‍കെയര്‍ ആശുപത്രിയിലെ നഴ്‌സ് എലിസബത്താണ് ഭാര്യ. യുഎഇയില്‍ ഇന്ന് 484 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 74 പേര്‍ രോഗമുക്തി നേടി. 2 മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തു. ഇതുവരെ മൊത്തം രോഗബാധിതര്‍ 7265 ആയി.


Tags:    

Similar News