കൊവിഡ് 19: അണ്‍ലോക്ക് രണ്ടാംഘട്ടം പ്രഖ്യാപിച്ചു -വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല
അഭ്യന്തര ട്രെയിന്‍ സര്‍വ്വീസുകളും വിമാന സര്‍വ്വീസുകളും കൂടുതല്‍ സജീവമാകും. വന്ദേഭാരത് മിഷന് കൂടാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമായിരിക്കും വിദേശത്ത് നിന്നും അനുവദിക്കുന്ന വിമാനസര്‍വ്വീസുകള്‍.
ന്യൂഡല്‍ഹി: മാര്‍ച്ച് 26ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി അണ്‍ലോക്ക് രണ്ടാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ മന്ത്രാലയങ്ങളുടേയും വിദഗ്ദ്ധസമിതികളുടേയും ശുപാര്‍ശകളുടേയും നിര്‍ദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് അണ്‍ലോക്ക് രണ്ടാം ഘട്ടത്തിന്റെ നയങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചിരിക്കുന്നത്.
ജൂലൈ 31 വരെ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും എന്നതാണ് നിര്‍ണായക പ്രഖ്യാപനം. മെട്രോ സര്‍വീസുകളും ഇക്കാലയളവില്‍ ഉണ്ടാവില്ല. എന്നാല്‍ അഭ്യന്തര ട്രെയിന്‍ സര്‍വ്വീസുകളും വിമാന സര്‍വ്വീസുകളും കൂടുതല്‍ സജീവമാകും. അതേസമയം വന്ദേഭാരത് മിഷന് കൂടാതെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമായിരിക്കും വിദേശത്ത് നിന്നും അനുവദിക്കുന്ന വിമാനസര്‍വ്വീസുകള്‍.
രാഷ്ട്രീയസാംസ്കാരികസ്വകാര്യ കൂട്ടായ്മകള്‍ക്കുള്ള നിയന്ത്രണം അതേരീതിയില്‍ തുടരും. ബാറുകളും അടഞ്ഞു കിടക്കും. രാത്രി കര്‍ഫ്യു 10 മണി മുതല്‍ 5 വരെയാക്കി കുറച്ചു. 65 വയസ് കഴിഞ്ഞവര്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ നിയന്ത്രണം തുടരും.
സിനിമതിയേറ്റര്‍, ജിം എന്നിവ അടഞ്ഞു തന്നെ കിടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി അധ്യയനം തുടരണം എന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്.
അണ്‍ലോക്ക് രണ്ടിനുള്ള മാര്‍ഗ്ഗനിര്‍ദേശം കേന്ദ്ര അഭ്യന്തരമന്ത്രാലയം സജ്ജമാക്കിയതിന് പിന്നാലെ ബുധനാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും എന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് സംസാരിക്കുക.