കുവൈത്തിൽ മൂന്ന് മരണം കൂടി;846 പുതിയ കേസുകൾ

ആകെ 8733 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 153 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണ്.

Update: 2020-06-24 12:22 GMT

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ സ്ഥിരീകരിച്ച മൂന്ന് പേർ കൂടി മരണമടഞ്ഞു. കൊറോണ വൈറസ്‌ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ.ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 337 ആയി.490 സ്വദേശികൾ അടക്കം 846 പേർക്കാണ് ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 41879 ആയി. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിവരം ലഭ്യമാക്കിയിട്ടില്ല..ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരമാണു.ഫർവ്വാനിയ 140, അഹമദി 200,ഹവല്ലി 122, കേപിറ്റൽ 93,ജഹറ 291.രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള എണ്ണം- സ അദ്‌ അബ്ദുല്ല 59, ഖസർ 56 ,തൈമ 35, അയൂൺ 50 സബാഹിയ 27 , ഹവല്ലി 25. ഇന്ന് 505 പേരാണ് രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 32809 ആയി. ആകെ 8733 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 153 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണ്.

Tags:    

Similar News