ബഹ്‌റൈനില്‍ 161 പേര്‍ക്ക് കൂടി കൊവിഡ്

ഇന്ന് രോഗം ബാധിച്ചു ഒരാള്‍ മരിച്ചു. ഇതോടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴ് ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം 645 ആയി.

Update: 2020-04-14 14:31 GMT

മനാമ: ബഹ്‌റൈനില്‍ ഇന്ന് 161 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചതായി ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 156 പ്രവാസികള്‍ക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. ഇതോടെ രോഗം സ്ഥിതീകരിച്ചവരുടെ എണ്ണം 1515 ആയി.

ഇന്ന് രോഗം ബാധിച്ചു ഒരാള്‍ മരിച്ചു. ഇതോടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴ് ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം 645 ആയി. 

Tags:    

Similar News