കോഴിക്കോട് നിയന്ത്രണം കര്‍ശനമാക്കി; ലാര്‍ജ് ക്ലസ്റ്ററായ തൂണേരിയില്‍ 74 രോഗബാധിതര്‍

വടകര 50, നാദാപുരം 50, ഏറാമല 35, കല്ലായി 31, മീഞ്ചന്ത 19, ഒളവണ്ണ 45, വില്യാപ്പള്ളി 31, പുതുപ്പാടി 24, ചെക്യാട് 40, വാണിമേല്‍ 26 എന്നിങ്ങനെയാണ് ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള രോഗബാധിതര്‍.

Update: 2020-07-28 11:20 GMT

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് സമ്പര്‍ക്ക രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി. രോഗവ്യാപന തോത് അനുസരിച്ച് ജില്ലയില്‍ 11 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ഏക ലാര്‍ജ് ക്ലസ്റ്ററായ തൂണേരിയില്‍ രോഗബാധിതര്‍ 74 പേരാണ്. വടകര 50, നാദാപുരം 50, ഏറാമല 35, കല്ലായി 31, മീഞ്ചന്ത 19, ഒളവണ്ണ 45, വില്യാപ്പള്ളി 31, പുതുപ്പാടി 24, ചെക്യാട് 40, വാണിമേല്‍ 26 എന്നിങ്ങനെയാണ് ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള രോഗബാധിതര്‍.

രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും വാര്‍ഡുതല ജാഗ്രതാ സമിതികളും അതീവ ഗൗരവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു നിര്‍ദ്ദേശിച്ചു.

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഏതു സമയവും ഉപയോഗപ്പെടുത്താന്‍ പാകത്തില്‍ സജ്ജമാക്കി നിര്‍ത്തണം. ഇവിടങ്ങളിലേക്കുള്ള മെഡിക്കല്‍ സംഘത്തെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയോഗിക്കും.

മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് വേണ്ടി പ്രത്യേകം കോവിഡ് കെയര്‍ സെന്ററുകള്‍ തയ്യാറാക്കും. കൊടുവള്ളി, വടകര, കോഴിക്കോട് വലിയങ്ങാടി എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഒരുക്കുക. അതത് പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാണ് ഈ സൗകര്യം പ്രവര്‍ത്തിക്കുക. 

Tags:    

Similar News