രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷത്തിനടുത്ത്; രോഗമുക്തർ 59 ലക്ഷം

Update: 2020-10-10 06:20 GMT

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 73,272 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 69,79,424 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 926 പേരാണ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് മരണമടഞ്ഞത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് കാരണം മരണമടഞ്ഞവരുടെ എണ്ണം 1,07,416 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 8,83,185 പേർ ചികിത്സയിലാണ്. ഇതുവരെ 59,88,823 പേർ രോഗമുക്തരായി.രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. മഹാരാഷ്ട്രയിൽ ഇതുവരെ 15,06,018 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശിൽ 7,44,864 കേസുകളും കർണാടകയിൽ 6,90,269 കേസുകളും തമിഴ്നാട്ടിൽ 6,46,128 പേർക്കാണ് രോഗം പിടിപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ 4,30,666 കേസും ഡൽഹിയിൽ 3,03,693 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Tags:    

Similar News