കൊവിഡ് വ്യാപനം; 13 ജില്ലകളില്‍ നിരോധനാജ്ഞ
പൊതുസ്ഥലങ്ങളില്‍ 5 പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ല. കടകള്‍ക്ക് മുന്നിലും അഞ്ചുപേരില്‍ കൂടുവാന്‍ പാടില്ല. പൊതു പരിപാടികള്‍ക്ക് 20 പേരില്‍ കൂടുതല്‍ പാടില്ല.
തിരുവനന്തപുരം: ശനിയാഴ്ച മുതലുള്ള കടുത്ത നിയന്ത്രണങ്ങളില്‍ കൂടുതല്‍ ശക്തമാക്കുന്നു. ജില്ലാ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍. ഓരോ ജില്ലയിലെയും കലക്ടമാര്‍ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി.
13 ജില്ലകളില്‍ ഇതിനോടകം നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞത്.
പൊതുസ്ഥലങ്ങളില്‍ 5 പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ല. കടകള്‍ക്ക് മുന്നിലും അഞ്ചുപേരില്‍ കൂടുവാന്‍ പാടില്ല. പൊതു പരിപാടികള്‍ക്ക് 20 പേരില്‍ കൂടുതല്‍ പാടില്ല. ആരാധനാലയങ്ങളില്‍ 20 പേര്‍ മാത്രമേ പാടുള്ളു. ചന്തകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഹോട്ടലുകള്‍ എന്നിവ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്. സമ്പൂര്‍ണ അടച്ചിടല്‍ ഇല്ലെങ്കിലും ജില്ലകളില്‍ ആള്‍ക്കൂട്ടത്തിന് പൊതുവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.