കുവൈത്ത് മുബാറക് അല്‍ കബീര്‍ ആശുപത്രിയിലെ 11 നഴ്സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
ആശുപത്രി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഓഡിറ്റര്‍മാരുടെ ലബോറട്ടറി പരിശോധനയില്‍ 22 ലേറെ പേര്‍ക്ക് കൊറോണ ബാധിച്ചതായി കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
കുവൈത്ത്: കുവൈത്തിലെ പ്രമുഖ ആശുപത്രിയായ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന പതിനൊന്ന് വിദേശി നഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രോഗം സ്ഥിരീകരിച്ച നഴ്സുമാര്‍ മഹ്ബൂല, അബ്ബാസിയ എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണ്. ഇത്തരത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധിക്കുന്നത് കൂടുതല്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. കൂടാതെ ആശുപത്രി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഓഡിറ്റര്‍മാരുടെ ലബോറട്ടറി പരിശോധനയില്‍ 22 ലേറെ പേര്‍ക്ക് കൊറോണ ബാധിച്ചതായി കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.