കുവൈത്തില്‍ ഇന്ന് 152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

കുവൈത്തില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3440 ആയി. ഇവരില്‍ 1682പേര്‍ ഇന്ത്യാക്കാരാണ്.

Update: 2020-04-28 12:29 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധയെ തുടര്‍ന്ന് ഒരു ഇന്ത്യക്കാന്‍ കൂടി മരണമടഞ്ഞതായി അബ്ദുല്ല അല്‍ സനദ് അറിയിച്ചു. ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു 61കാരനാണ് മരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം 23 ആയി. ഇവരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്.

164രോഗികളാണ് ഇന്ന് സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1176 ആയി. ഇന്ന് 64 ഇന്ത്യക്കാര്‍ അടക്കം ആകെ 152 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3440 ആയി. ഇവരില്‍ 1682പേര്‍ ഇന്ത്യാക്കാരാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട 64 ഇന്ത്യക്കാരില്‍ മുഴുവന്‍ പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണു രോഗ ബാധയേറ്റത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ 152 രോഗികളില്‍ 128 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയാണ്. 9 പേരുടെ രോഗ ബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. 15 പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടന്‍, തുര്‍ക്കി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും സര്‍ക്കാര്‍ നാട്ടില്‍ തിരിച്ചെത്തിച്ച കുവൈത്ത് പൗരന്‍മാരാണ്.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍:

കുവൈത്ത് സ്വദേശികള്‍-40, ഇന്ത്യ-64, ഈജിപ്ത്-14, ബംഗ്ലാദേശ്-12, പാകിസ്ഥാന്‍-5, സിറിയ-4, ഇറാന്‍-1, ജോര്‍ദാന്‍-1, നേപ്പാള്‍-6, സൗദി-3, തുര്‍ക്കി-2. ആകെ 2241പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 67 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും 30 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

Tags:    

Similar News