കുവൈത്തില്‍ ഇന്ന് 242 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1048 പേര്‍ക്ക് കൊവിഡ്; 5 മരണം
കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 14850 ആയി. ഇവരില്‍ 4842 പേര്‍ ഇന്ത്യാക്കാരാണ്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് അഞ്ച് പേര്‍ കൂടി ഇന്ന് മരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 112 ആയി.
242 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1048 പേര്‍ക്കാണു ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 14850 ആയി. ഇവരില്‍ 4842 പേര്‍ ഇന്ത്യാക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവരാണു.
ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ഫര്‍വാനിയ 319, അഹമദി 196, ഹവല്ലി 288, കേപിറ്റല്‍ 142, ജഹറ 103. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വാനിയയില്‍ നിന്നും 81പേരും ജിലീബില്‍ നിന്ന് 86 പേര്‍ക്കും ഹവല്ലിയില്‍ നിന്ന് 104 പേര്‍ക്കും സാല്‍മിയയില്‍ നിന്ന് 83 പേര്‍ക്കുമാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ രാജ്യം തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്. സ്വദേശികള്‍-242, ഈജിപ്ത്-238,ബംഗ്ലാദേശ്-53 മറ്റുള്ളവര്‍ വിവിധ രാജ്യങളില്‍ നിന്നുള്ളവരാണ്. ഇന്ന് 250 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 4093 ആയി. ആകെ 10645 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നതെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.