കുവൈത്തില്‍ 264 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 900 പേര്‍ക്ക് കൊവിഡ്; 10 മരണം

രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 148 ആയി.

Update: 2020-05-23 15:30 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് 10 പേര്‍ കൂടി മരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 148 ആയി. ഇന്ന് കൊവിഡ് മരണം സ്ഥിരീകര്‍ക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

264 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 900 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 20464 ആയി. ഇവരില്‍ 6575 പേര്‍ ഇന്ത്യാക്കാരാണു. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവരാണു.

ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണു. ഫര്‍വ്വാനിയ 319, അഹമദി 301, ഹവല്ലി 144, കാപിറ്റല്‍ 53, ജഹറ 83. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വ്വാനിയയില്‍ നിന്നും 100 പേരും ജിലീബില്‍ നിന്ന് 78പേര്‍ക്കും ഖൈത്താനില്‍ നിന്ന് 67 പേര്‍ക്കും മഹബൂലയില്‍ നിന്‍ 67 , മംഗഫില്‍ നിന്ന് 67 പേര്‍ക്കുമാണു കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഈജിപ്തില്‍ നിന്നുള്ള 150 പേര്‍ക്കും ബംഗ്ലാദേശ് സ്വദേശികളായ 137 പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 232 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 5747 കടന്നു ആയി. ആകെ 14569 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 192 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

Tags:    

Similar News