കുവൈത്തില്‍ ഇന്ന് 11 മരണം; 229 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 1008 പേര്‍ക്ക് കൊവിഡ്
കുവൈറ്റില്‍ ഇതുവരെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 26192ആയി. ഇവരില്‍ 8125 പേര് ഇന്ത്യക്കാരാണ്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് 11 പേര് കൂടി മരണമടഞ്ഞു. വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇന്ന് കൊവിഡ് മരണം സ്ഥിരീകര്‍ക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 205 ആയി.
229 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1008 പേര്‍ക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്ന് വരെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 26192ആയി. ഇവരില്‍ 8125 പേര് ഇന്ത്യക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍പെട്ടവരാണ്.
ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്.
ഫര്‍വ്വാനിയ 324 ,അഹമദി 215, ഹവല്ലി 163, കാപിറ്റല്‍ 110, ജഹറ 196. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം ഫര്‍വ്വാനിയയില്‍ നിന്നും 92 പേരും ജിലീബില്‍ നിന്ന് 81പേര്‍ക്കും ഹവല്ലിയില്‍ നിന്ന് 62 ,അബ്ദലിയില് നിന്ന് 67 പേര്‍ക്കുമാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട വിവിധ രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍ 287, ഈജിപ്ത്-161.,ബംഗ്ലാദേശ്-133 മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ന് 883പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 10156 ആയി. 15831 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 206 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.