കൊവിഡ് 19: കുവൈത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു

590 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 102441 ആയി.

Update: 2020-09-25 16:47 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്നു ഇന്ന് മൂന്ന് പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 595 ആയി. 590 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 102441 ആയി.


601 പേരാണു ഇന്ന് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 93562ആയി. ആകെ 8284 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം ഇന്ന് വീണ്ടും വര്‍ദ്ധിച്ചു 111ല്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4730 പേര്‍ക്കാണു കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 729755 ആയി.


Tags:    

Similar News