മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന; ഇന്ന് 63 പേര്‍ മരിച്ചു
ധാരാവിയില്‍ ഇന്ന് മാത്രം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1478 ആയി. ഇവിടെ 57 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ റെക്കോഡ് വര്‍ധന. 2940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം സംസ്ഥാനത്ത് 44,582 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇന്ന് 63 പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ 1517 ആയി. ഇതുവരെ 12,583 പേര്‍ക്കാണ് രോഗം ഭേദമായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ധാരാവിയില്‍ ഇന്ന് മാത്രം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1478 ആയി. ഇവിടെ 57 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
അതിനിടെ രോഗവ്യാപനം കൂടിയ മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും മലയാളി നഴ്‌സുമാര്‍ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങുകയാണ്. കരാര്‍ പുതുക്കാത്തവരും രാജിവച്ചവരും ഇക്കൂട്ടത്തിലുണ്ട്. മലയാളികളടക്കം നഴ്‌സുമാര്‍ക്കിടയില്‍ കൊവിഡ് വ്യാപകമായി പടര്‍ന്നിരുന്നു.