മഹാരാഷ്ട്രയിലേയും ഡല്‍ഹിയിലും കൊവിഡ് വ്യാപനം തുടരുന്നു

ഡല്‍ഹിയില്‍ ശനിയാഴ്ച്ച അഞ്ച് കൊവിഡ് രോഗികളാണ് മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ഡല്‍ഹിയിലെ കൊവിഡ് മരണങ്ങള്‍ 19 ആയി.

Update: 2020-04-11 19:36 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്രയ്ക്ക് പിന്നാലെ കൊവിഡ് 19 രോഗികളുടെ എണ്ണം ആയിരം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി ഡല്‍ഹി. ശനിയാഴ്ച്ച 166 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ ആകെ കൊവിഡ് കേസുകള്‍ 1069 ആയി. ഡല്‍ഹിയില്‍ ശനിയാഴ്ച്ച അഞ്ച് കൊവിഡ് രോഗികളാണ് മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ഡല്‍ഹിയിലെ കൊവിഡ് മരണങ്ങള്‍ 19 ആയി.

മഹാരാഷ്ട്രയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1761 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 187 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് ബാധിച്ചത്. ഇതില്‍ 138 കേസുകളും മുംബൈയിലാണ്. ശനിയാഴ്ച രാത്രി എട്ട് മണിക്ക് ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം എണ്ണായിരം കടന്നു. ശനിയാഴ്ച രാത്രി ലഭ്യമായ കണക്ക് അനുസരിച്ച് ആകെ 8063 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 242 പേര്‍ രോഗം ബാധിച്ചു മരിച്ചു. 

Tags:    

Similar News