ജിദ്ദയില്‍ ഏഴ് പ്രദേശങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
ഇന്ന് വൈകുന്നേരം മൂന്നു മുതലാണ് പ്രാബല്യത്തിലാവുക. കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ വന്‍ തുകയാണ് പിഴ.
ജിദ്ദ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജിദ്ദയിലെ ഏഴ് പ്രദേശങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ജിദ്ദ ഗവര്‍ണറേറ്റിലെ സൗത്ത് കിലോ 14, നോര്‍ത്ത് കിലോ 14, അല്‍മഹ്ജര്‍, ഗലീല്‍, അല്‍ഖര്‍യാത്ത്, കിലോ 13, പട്രോമിന്‍ എന്നിവിടങ്ങടങ്ങളാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ഇവിടെയുള്ളവര്‍ പുറത്തേക്ക് പോകാനോ പുറമെ നിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാനോ പാടില്ല. ഇന്ന് വൈകുന്നേരം മൂന്നു മുതലാണ് പ്രാബല്യത്തിലാവുക.
ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ വാങ്ങല്‍ എന്നീ അത്യാവശ്യകാര്യങ്ങള്‍ക്ക് രാവിലെ ആറു മുതല്‍ വൈകുന്നേരം മുന്നുവരെ പുറത്തിറങ്ങാവുന്നതാണ്. കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ വന്‍ തുകയാണ് പിഴ.