കൊവിഡ് 19: സൗദിയില്‍ 493 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
രോഗം ബാധിച്ച് 6 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. ഇന്ന് മരണമടഞ്ഞവരില്‍ മൂന്നു പേര്‍ വിദേശികളാണ്.
ദമ്മാം: സൗദിയില്‍ പുതുതായി 493 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദുല്‍ ആലി വ്യക്തമാക്കി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5862 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് 6 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 79 ആയി ഉയര്‍ന്നു. ഇന്ന് മരണമടഞ്ഞവരില്‍ മൂന്നു പേര്‍ വിദേശികളാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചത്:-
മദീന-109, ഹുഫൂഫ്-86, ദമ്മാം-84, ജിദ്ദ-69, റിയാദ്-56, മക്ക-40, തായിഫ്-9, ജുബൈല്‍-6, അല്‍മിഖ് വാ-6, ഖുലാസ്-6, അറാര്‍-5, യാമ്പു-4, ഖതീഫ്-4, അല്‍ബാഹ-2, റഅസത്തന്നൂറ-2, അല്‍സുല്‍ഫി-1, കോബാര്‍-1, ദഹ്‌റാന്‍-1, അല്‍മുദലീഫ്-1, അല്‍ഖുറാലി-1.
ഇന്നു 42 പേര്‍കൂടി സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 931 ആയി ഉയര്‍ന്നു.