സൗദിയില്‍ അഞ്ച് ലക്ഷം പേരെ പരിശോധനക്ക് വിധേയമാക്കി
രണ്ട് ലക്ഷം പേരെ ലബോറട്ടറി പരിശോധനക്കു വിധേയമാക്കി. കൊവിഡ് ടെസ്റ്റിന്നായി 150 മെഡിക്കല്‍ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍അബ്ദുല്‍ ആലി പറഞ്ഞു.
ദമ്മാം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇതിനകം 5 ലക്ഷം പേരെ പരിശോധനക്കു വിധേയമാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍അബ്ദുല്‍ ആലി വ്യക്തമാക്കി.
രണ്ട് ലക്ഷം പേരെ ലബോറട്ടറി പരിശോധനക്കു വിധേയമാക്കി. കൊവിഡ് ടെസ്റ്റിന്നായി 150 മെഡിക്കല്‍ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സൗദിയില്‍ ഇന്നലെ ആറ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 109 ആയി ഉയര്‍ന്നു. 1147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 11631 ആയി. 9882 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 81 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.