സൗദി അറേബ്യയില്‍ 409 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Update: 2021-08-21 16:53 GMT

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 409 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 710 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 പേര്‍ മരിച്ചു. സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,41,610 ആയി. ഇതുവരെ 5,27,899 രോഗമുക്തി നേടി. രാജ്യത്തെ ആകെ മരണം 8,469 ആയി.

നിലവില്‍ 5,242 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,162 പേര്‍ ഗുരുതരാവസ്ഥയിലാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.5 ഉം മരണനിരക്ക് 1.6 ഉം ശതമാനമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 126, മക്ക 66, കിഴക്കന്‍ പ്രവിശ്യ 40, ജീസാന്‍ 39, അല്‍ ഖസീം 29, അസീര്‍ 29, മദീന 20, നജ്‌റാന്‍ 16, ഹായില്‍ 13, വടക്കന്‍ അതിര്‍ത്തി മേഖല 10, തബൂക്ക് 9, അല്‍ബാഹ 7, അല്‍ ജൗഫ് 5. ഇതുവരെ രാജ്യത്ത് 3,34,81,710 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    

Similar News