തൃശൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു; ഇന്ന് 474 പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയില്‍ സമ്പര്‍ക്കം വഴി 469 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 9 പേരുടെ രോഗ ഉറവിടം അറിയില്ല.
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3428 ആണ്. തൃശൂര്‍ സ്വദേശികളായ 108 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10191 ആണ്. അസുഖബാധിതരായ 6655 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ സമ്പര്‍ക്കം വഴി 469 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 9 പേരുടെ രോഗ ഉറവിടം അറിയില്ല. സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: ഡെസ്സി കുപ്പ കുട്ടനെല്ലൂര്‍ ക്ലസ്റ്റര്‍ 5, ഇഷാര ഗോള്‍ഡ് തൃപ്രയാര്‍ ക്ലസ്റ്റര്‍ 5, ജി.എച്ച് തൃശൂര്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) 1, ഒല്ലൂര്‍ യൂനിയന്‍ ക്ലസ്റ്റര്‍ 1, ടി.ടി. ദേവസ്സി, വാടാനപ്പിള്ളി ജ്വല്ലറി ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 434. ആരോഗ്യ പ്രവര്‍ത്തകര്‍11, ഫ്രന്റ്‌ലൈന്‍ വര്‍ക്കര്‍ 2, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്ന് വന്ന ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗികളില്‍ 60 വയസ്സിന് മുകളിലുള്ള 31 പുരുഷന്‍ മാരും 26 സ്ത്രീകളും 10 വയസ്സിന് താഴെയുള്ള 23 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും ഉണ്ട്. രോഗം സ്ഥീരികരിച്ച ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും പ്രവേശിപ്പിച്ചവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍167, 2 സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ്53, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്56, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്87, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്48, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി115, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍148, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍225, സി.എഫ്.എല്‍.ടി.സി കൊരട്ടി40, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍263, സി.എഫ്.എല്‍.ടി.സി നാട്ടിക389, എം.എം. എം.കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍56, ജി.എച്ച് തൃശൂര്‍20, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി67, ചാവക്കാട് താലൂക്ക് ആശുപത്രി35, ചാലക്കുടി താലൂക്ക് ആശുപത്രി16, കുന്നംകുളം താലൂക്ക് ആശുപത്രി4, ജി.എച്ച്. ഇരിങ്ങാലക്കുട14, അമല ആശുപത്രി21, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍66, മദര്‍ ആശുപത്രി 2, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍12, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍4, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം8, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം2. ഹോം ഐസോലേഷന്‍: 1036.
9256 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 285 പേരേയാണ് ഇന്ന് ആശുപത്രിയില്‍ പുതുതായി പ്രവേശിപ്പിച്ചത്. 1501 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 1950 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 136,668 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 463 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 81,039 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 110 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. വ്യാഴാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 310 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.