വയനാട് തവിഞ്ഞാലില്‍ വ്യാപന ഭീഷണി; മരണ വീട്ടില്‍ സംബന്ധിച്ച ഏഴ് പേര്‍ക്ക് രോഗ ബാധ

ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഏഴു പേരില്‍ രോഗം കണ്ടെത്തിയത്. കുട്ടികളും സ്ത്രീകളുമടക്കം മരിച്ചയാളുടെ ബന്ധുക്കളും കൊവിഡ് സ്ഥിരീകരിച്ചവരിലുള്‍പ്പെടും.

Update: 2020-07-27 06:16 GMT

കല്‍പറ്റ: വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്ത് കൊവിഡ് വ്യാപന ആശങ്കയില്‍. വാളാട് മഹല്ലില്‍ മരണ വീട് സന്ദര്‍ശിച്ച ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 50 ഓളം പേരില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാണ്.

അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച ആളുടെ വീട്ടില്‍ സംബന്ധിച്ചവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയാണ് മെഡിക്കല്‍ കോളജില്‍ നിന്ന് മൃതദേഹം വീട്ടിലെത്തിച്ച് വാളാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കിയത്. നിരവധി പേര്‍ മരണ വീട്ടില്‍ എത്തിയിരുന്നു.

ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഏഴു പേരില്‍ രോഗം കണ്ടെത്തിയത്. കുട്ടികളും സ്ത്രീകളുമടക്കം മരിച്ചയാളുടെ ബന്ധുക്കളും കൊവിഡ് സ്ഥിരീകരിച്ചവരിലുള്‍പ്പെടും.

രോഗ ലക്ഷണമുള്ളവര്‍ക്കായി ഇന്ന് വാളാട് കൂടം കുന്ന് മദ്‌റസയില്‍ പരിശോധന നടക്കും. വാളാട് ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    

Similar News