മുംബൈയിലെ ആശുപത്രി വാര്‍ഡില്‍ കൊവിഡ് രോഗികള്‍ക്കിടയില്‍ മൃതദേഹങ്ങളും; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ബിജെപി എംഎല്‍എ (വീഡിയോ)
കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് വാര്‍ഡിലെ കട്ടിലില്‍ തന്നെ കിടത്തിയ നിലയിലാണ് മൃതദേഹങ്ങള്‍. തൊട്ടടുത്ത് തന്നെ രോഗികളേയും രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരേയും കാണാം.
മുംബൈ: മുംബൈയിലെ ആശുപത്രിയിലെ വാര്‍ഡില്‍ കൊവിഡ് രോഗികള്‍ക്കിടയില്‍ മൃതദേഹങ്ങളും. ബിജെപി എംഎല്‍എ നിതീഷ് റാണെയാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് രംഗത്തെത്തിയത്. തന്റെ സഹ പ്രവര്‍ത്തകന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ടാണ് ബിജെപി എംഎല്‍എ ദൃശ്യങ്ങള്‍ പങ്കുവച്ചത്. മുംബൈ കോര്‍പ്പേറേഷന്‍ നടത്തുന്ന സയന്‍ ആശുപത്രിയിലേതാണ് ദൃശ്യങ്ങള്‍.
In Sion hospital..patients r sleeping next to dead bodies!!!
— nitesh rane (@NiteshNRane) May 6, 2020
This is the extreme..what kind of administration is this!
Very very shameful!! @mybmc pic.twitter.com/NZmuiUMfSW
കൊവിഡ് ബാധിച്ച് മരിച്ച് ആറ് പേരുടെ മൃതദേഹങ്ങള്‍ വാര്‍ഡില്‍ തന്നെ കിടത്തിയിരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് വാര്‍ഡിലെ കട്ടിലില്‍ തന്നെ കിടത്തിയ നിലയിലാണ് മൃതദേഹങ്ങള്‍. തൊട്ടടുത്ത് തന്നെ രോഗികളേയും രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരേയും കാണാം. തിരക്കേറിയ ആശുപത്രി വാര്‍ഡിലൂടെ സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കാതെ നിരവധി പേര്‍ നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമായാണ് ബിജെപി എംഎല്‍എ എത്തിയത്.
'ഈ വീഡിയോ ദൃശ്യങ്ങള്‍ എല്‍ടിഎംജി(സയണ്‍) ആശുപത്രിയില്‍ നിന്ന് ഇന്ന്(മെയ് 6) പകര്‍ത്തിയതാണ്. അവിടെ ജോലിയുടെ ഭാഗമായി എത്തിയ എന്റെ പാര്‍ട്ടി പ്രവര്‍ത്തകന്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. രോഗികള്‍ മൃതദേഹങ്ങള്‍ക്കരികെ ഉറങ്ങുന്നത് കാണാം'. റാണെ ട്വീറ്റ് ചെയ്തു. അതേസമയം, ഇക്കാര്യത്തില്‍ ആശുപത്രിയുടെ ഔദ്യോഗിക വിശദീകരണം ഇത് വരെ ലഭ്യമായിട്ടില്ല.