ലോകത്ത് 24 മണിക്കൂറില്‍ 2.61 ലക്ഷം പേര്‍ക്ക് കൊവിഡ്, മരണം 5,604
ലോകത്ത് നിലവില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുളളത്.
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 2.61 ലക്ഷം പേര്‍ക്ക്. വിവിധ രാജ്യങ്ങളിലായി 5,604 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ 214 രാജ്യങ്ങളിലായി 1.97 കോടി ജനങ്ങളാണ് രോഗബാധിതരായത്. ഇതില്‍ 1.27 കോടി പേര്‍ രോഗമുക്തി നേടി. നിലവില്‍ 63.51 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 7.28 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു.
അമേരിക്ക, ബ്രസീല്‍, മെക്‌സിക്കോ, യുകെ എന്നി രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. അമേരിക്കയില്‍ ഇന്നലെ മാത്രം 976 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 1.65 ലക്ഷമായി. ബ്രസീലില്‍ ഇന്നലെ 841 പേര്‍ മരിച്ചതോടെ ആകെ മരണം ഒരുലക്ഷം കടന്നു. മെക്‌സിക്കോയില്‍ 794 പേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടമായത്. ആകെ മരണം 51,311 ആയി ഉയര്‍ന്നു. യുകെയില്‍ 55 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 46,655 ആയി.
ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുളളത് അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ എന്നി രാജ്യങ്ങളിലാണ്. അമേരിക്കയില്‍ 54,199 പേര്‍ക്കും ബ്രസീലില്‍ 46,305 പേര്‍ക്കും ഇന്ത്യയില്‍ 65,156 പേര്‍ക്കും റഷ്യയില്‍ 5,212 പേര്‍ക്കുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 26.38 ലക്ഷം, ബ്രസീലില്‍ 20.94 ലക്ഷം, ഇന്ത്യയില്‍ 14.79 ലക്ഷം, റഷ്യയില്‍ 6.90 ലക്ഷം എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം.
സൗദി അറേബ്യയില്‍ നിലവില്‍ കൊവിഡ് കേസുകള്‍ കുറയുന്ന സ്ഥിതിയാണ്. ഇന്നലെ 1,469 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 37 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 2.87 ലക്ഷമായി. ഇതുവരെ 3,130 പേരാണ് മരിച്ചത്. 2.50 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. ഖത്തറില്‍ ഇന്നലെ 267 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരാണ് മരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 1.12 ലക്ഷമായി. 182 ആണ് ആകെ മരണം. യുഎഇയില്‍ ഇന്നലെ 239 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. അതേസമയം മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 62,300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 356 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
ലോകത്ത് നിലവില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുളളത്.