ലോകത്ത് കൊവിഡ് ബാധിതര്‍ 4.30 കോടിയിലേക്ക്, യുഎസ്സിലും ഇറ്റലിയിലും രോഗബാധിതർ കൂടുന്നു

Update: 2020-10-25 03:23 GMT

വാഷിങ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി മുപ്പത് ലക്ഷത്തിലേക്ക്. 42,924,533 പേർക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്.

1,154,761 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 3.17 കോടിപേർ (31,666,683)ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 10,013,089 പേരാണ് ചികിത്സയിലുള്ളതെന്ന് വേൾഡോ മീറ്റർ കണക്കുകൾ വ്യക്തമാക്കുന്നു.

യുഎസ്എ, ഇന്ത്യ, ബ്രസീൽ, റഷ്യ, സ്പെയിൻ, ഫ്രാൻസ്, അർജന്റീന, കൊളംബിയ, മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏറ്റവും മുൻപന്തിയിലുള്ളത്.

കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ പലരാജ്യങ്ങളിലും വീണ്ടും രോഗവ്യാപന തോത് വർധിച്ചിട്ടുണ്ട്. യുഎസ്സിൽ മാത്രം ഒരു ദിവസത്തിനിടെ 84000-ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടിയ പ്രതിദിന വർധനവാണിത്. ബ്രസീൽ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിലും കൊവിഡ് വർധനവിന്റെ രണ്ടാം വരവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

Tags:    

Similar News