കൊവിഡ് നിയന്ത്രണം: കൂടുതല്‍ രാജ്യക്കാര്‍ക്ക് പ്രവേശനാനുമതി നല്‍കാനൊരുങ്ങി അമേരിക്ക

മെക്‌സിക്കൊ, കാനഡ, ബ്രിട്ടന്‍, ചൈന, ഇന്ത്യ, സൗത്ത് ആഫിക്ക, ഇറാന്‍, ബ്രസീല്‍ യൂറോപ്പ്യന്‍ യൂനിയന്‍ അംഗ രാജ്യങ്ങള്‍ എന്നിവയ്ക്കാണ് തിങ്കളാഴ്ച മുതല്‍ അനുമതി നല്‍കുന്നത്

Update: 2021-11-08 15:14 GMT

വാഷിങ്ങ്ടണ്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്അമേരിക്ക ഏര്‍പ്പെടുത്തിയരുന്ന യാത്രാവിലക്ക് നീക്കുന്നു. കൂടുതല്‍ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് പ്രവേശനനുമതി നല്‍കാന്‍ യുഎസ് വിദേശകാര്യ- ആരോഗ്യ മന്ത്രാലയങ്ങള്‍ തീരുമാനിച്ചു. മെക്‌സിക്കൊ, കാനഡ, ബ്രിട്ടന്‍, ചൈന, ഇന്ത്യ, സൗത്ത് ആഫിക്ക, ഇറാന്‍, ബ്രസീല്‍ യൂറോപ്പ്യന്‍ യൂനിയന്‍ അംഗ രാജ്യങ്ങള്‍ എന്നിവയ്ക്കാണ് തിങ്കളാഴ്ച മുതല്‍ അനുമതി നല്‍കുന്നത്.

 2020 ല്‍ കൊവിഡ് വ്യാപനം നിയന്ത്രണാധീനമായതിനെ തുടര്‍ന്നാണ് അമേരിക്ക അതിര്‍ത്തികള്‍ അടച്ചത്. ഇത് വ്യാവസായിക -വിനോദ സഞ്ചാര മേഖലകളെ സാരമായി ബാധിച്ചിരുന്നു. വാക്‌സിനേഷന്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് അമേരിക്കയിലേക്ക് പ്രവേശനാനുമതി നല്‍കുന്നത്. വ്യോമ മാര്‍ഗ്ഗവും കരമാര്‍ഗവും രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഈ രാജ്യക്കാര്‍ക്ക് അനുമതി നല്‍കും.

Tags:    

Similar News