മലപ്പുറത്ത് കൊവിഡ് ഭേദമായ വയോധികന്‍ മരിച്ചു
അതേസമയം, വീരാന്‍ കുട്ടി ഹാജിയുടെ സ്രവ പരിശോധനയുടെ ശേഷിക്കുന്ന ഫലം കൂടി ലഭിച്ചാല്‍ മാത്രമേ മയ്യിത്ത് ഖബറടക്കുകയുള്ളൂ.
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുകയും പിന്നീട് രോഗമുക്തനായി പോവുകയും ചെയ്ത വയോധികന്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ നെച്ചിത്താന്‍ വീരാന്‍ കുട്ടി ഹാജി(85)യാണ് മരിച്ചത്. കൊവിഡ് രോഗത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന വീരാന്‍കുട്ടിയുടെ അവസാന പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ആരോഗ്യ നില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. എന്നാല്‍, ഒരു പരിശോധനാഫലം കൂടി പുറത്തുവരാനുണ്ട്. വീരാന്‍കുട്ടിക്ക് മറ്റു രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. 40 വര്‍ഷത്തോളമായി ഹൃദയസംബന്ധമായ അസുഖമുള്ളതായാണു ഡോക്ടര്‍മാര്‍ പറയുന്നത്.
അതേസമയം,വീരാന്‍ കുട്ടി ഹാജിയുടെ ശേഷിക്കുന്ന ഫലം കൂടി ലഭിച്ചാല്‍ മാത്രമേ മയ്യിത്ത് ഖബറടക്കുകയുള്ളൂ. കോഴിക്കോട്ടെ ലാബില്‍നിന്നുള്ള ഫലം ലഭിച്ച ശേഷമേ ഖബറടക്കം നടത്തുകയുള്ളൂവെന്നാണു വിവരം. ഇദ്ദേഹത്തിന്റെ വിദേശത്തു നിന്നെത്തിയ മകനെയും പരിശോധനയ്ക്കു വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.