കണ്ണൂരില്‍ കൊവിഡ് ബാധിതന്‍ മരണപ്പെട്ടു

Update: 2023-03-24 09:50 GMT
കണ്ണൂരില്‍ കൊവിഡ് ബാധിതന്‍ മരണപ്പെട്ടു

കണ്ണൂര്‍: നീണ്ട ഇടവേളയ്ക്കു ശേഷം കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ കണ്ണൂരില്‍ കൊവിഡ് ബാധിതന്‍ മരണപ്പെട്ടു. മുഴപ്പിലങ്ങാട് സ്വദേശിയാണ് മരിച്ചത്. കൊവിഡിനൊപ്പം മറ്റു രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ അറിയിച്ചു. ഒമ്പതു മാസത്തിനുശേഷമാണ് കണ്ണൂരില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു.

Tags: