കൊവിഡ് ബാധിച്ച് മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു
ചേലിയയിലെ പരേതനായ ഇയ്യക്കുറ്റി മമ്മതിന്റെ മകന് ഇ കെ ഷബീര്‍ (40) ആണ് മരിച്ചത്.
കൊയിലാണ്ടി: കൊവിഡ് ബാധിച്ച് മലയാളി യുവാവ് ജിദ്ദയില്‍ മരണപ്പെട്ടു. ചേലിയയിലെ പരേതനായ ഇയ്യക്കുറ്റി മമ്മതിന്റെ മകന് ഇ കെ ഷബീര്‍ (40) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മാതാവ് മൈമൂന. ഭാര്യ: ശഫീന വടകര. മക്കള്‍: ശഹ്ഫാസ് അമീന്(ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി, എംയുഎം സ്കൂള്‍,വടകര), സബാ ശിഹാന്‍ (രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി, എംയുഎം സ്കൂള്‍,വടകര), ആമിന. സഹോദരങ്ങള്‍: ബഷീര്‍,ഷരീഫ്,ഷൗക്കത്ത്(ജിദ്ദ), റഷീദ, ഹസീന.