കുഴഞ്ഞ് വീണ് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കാര്യാട്ടുകര സ്വദേശി താണിക്കല്‍ ചെമ്മനത്ത് ജോണ്സണ് (64) ആണ് മരിച്ചത്.
തൃശൂര്‍: വടക്കാഞ്ചേരി എങ്കക്കാട് മകളുടെ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു .കാര്യാട്ടുകര സ്വദേശി താണിക്കല്‍ ചെമ്മനത്ത് ജോണ്സണ് (64) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഴഞ്ഞ് വീണത്. മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണ ശേഷം നടന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.