രാജ്യത്ത് കൊവിഡ് രോഗികള്‍ 10 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 32,695 പേര്‍ക്ക് കൊവിഡ്
ഒറ്റദിവസം 30,000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. 606 പേര്‍ മരണത്തിനു കീഴടങ്ങി.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 32,695 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസം 30,000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
606 പേര്‍ മരണത്തിനു കീഴടങ്ങി. ഒറ്റദിവസം റിപോര്‍ട്ട് ചെയ്തതില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10,05,637 ആയി. ആകെ മരണം 25,609 ആയി.
3,31,146 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 6,12,815 പേര്‍ രോഗമുക്തി നേടി. 63.25 ശതമാനമാണിത്. 24 മണിക്കൂറിനിടെ 3,26,826 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,27,39,490 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.