രാജ്യത്ത് ഉപാധികളോടെ ലോക്ക് ഡൗണില്‍ ഇളവ്; വാണിജ്യ,വ്യവസായ സംരംഭങ്ങള്‍ പുനരാരംഭിക്കാം

സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാം.നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാം. അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഓഫിസുകളും തുറക്കാം.

Update: 2020-04-20 02:35 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍ രാജ്യത്ത് ഉപാധികളോടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു.

ചരക്ക് നീക്കം സുഗമമാക്കാം.വാണിജ്യ,വ്യവസായ സംരംഭങ്ങള്‍ പുനരാരംഭിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാം.നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാം. അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഓഫിസുകളും തുറക്കാം.

ആയുഷ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവനങ്ങളും അനുവദിക്കും. കാര്‍ഷിക വൃത്തിക്കും മത്സ്യബന്ധനത്തിനും തടസമില്ല. അന്‍പത് ശതമാനം ജോലിക്കാരെ നിയോഗിച്ച് പ്ലാന്റേഷന്‍ ജോലികളും പുനരാരംഭിക്കാം.

മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളും ഇളവുകളില്‍ പെടും.സാമൂഹിക അകലം പാലിച്ചും, മാസ്‌കുകള്‍ ധരിച്ചും തൊഴിലുറപ്പ് ജോലികള്‍ പുനരാരംഭിക്കാം.

അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ ഉള്‍പ്പടെ ആളുകള്‍ കൂട്ടും കൂടുന്നതും അനാവശ്യ യാത്രകളും വിലക്കിയിട്ടുണ്ട്. വിമാന സര്‍വീസുകള്‍ക്ക് അനുമതിയില്ല. ട്രെയിന്‍, ബസ് സര്‍വീസുകളും പാടില്ല. ചികിത്സ ആവശ്യങ്ങള്‍ക്കല്ലാതെ അന്തര്‍സംസ്ഥാന, അന്തര്‍ ജില്ല യാത്രകള്‍ക്ക് അനുമതിയില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, കോച്ചിംഗ് സെന്ററുകളും അടഞ്ഞുകിടക്കും. ഓണ്‍ലൈന്‍ വ്യാപാരം അനുവദിക്കില്ല. സിനിമ ശാലകള്‍, ഷോപ്പിംഗ് മാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതിയില്ല. കല്യാണം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് പരമാവധി 20 പേരേ പങ്കെടുക്കാന്‍ പാടുളളൂ. ദില്ലിയിലും ,പഞ്ചാബിലും അടുത്ത മൂന്ന് വരെ ഇളവുകള്‍ വേണ്ടെന്ന് അറിയിച്ചിരിക്കുകയാണ്. 

Tags:    

Similar News