യുഎഇയില്‍ കൊവിഡ് ബാധിച്ച് വൈദീകന്‍ മരിച്ചു

യുഎഇയില്‍ കൊവിഡ് ബാധിച്ച് ഞായറാഴ്ച അഞ്ചു മലയാളികള്‍ മരിച്ചിരുന്നു. ദുബായ് , അബൂദാബി, അജ്മാന്‍ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്.

Update: 2020-05-17 18:15 GMT

ദുബായ്: കത്തോലിക്ക ദേവാലയമായ ഷാര്‍ജ സെന്റ് മൈക്കിള്‍സ് പള്ളിയിലെ വൈദീകനും അറബിക് സമൂഹത്തിന്റെ മതകാര്യ ഡയറക്ടറുമായ ഫാ. യൂസഫ് സാമി യൂസഫ് (63) കൊവിഡ് ബാധിച്ച് അന്തരിച്ചു. നാലാഴ്ചയായി ആശൂപത്രിയില്‍ ചികിത്സയിലായിരുന്നു.

ലബനന്‍ സ്വദേശിയായ ഫാ യൂസഫ് കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിലെ അംഗമാണ്. സംസ്‌കാരം ചടങ്ങുകള്‍ പിന്നീട് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ ഇത് ആദ്യമായാണ് ഒരു വൈദീകന്‍ കൊവിഡ് മൂലം മരിക്കുന്നത്. നേരത്തെ, മലയാളി വൈദീകര്‍ ഉള്‍പ്പടെയുള്ളവര്‍ രാജ്യത്ത് കൊവിഡ് പോസ്റ്റീവിന് ചികിത്സയിലായിരുന്നു.

ഇതിനിടെ, യുഎഇയില്‍ കൊവിഡ് ബാധിച്ച് ഞായറാഴ്ച അഞ്ചു മലയാളികള്‍ മരിച്ചിരുന്നു. ദുബായ് , അബൂദാബി, അജ്മാന്‍ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. തൃശൂര്‍ പാര്‍ളിക്കാട് കുന്നുശ്ശേരി ചനോഷ് (33), ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍. കൃഷ്ണപിള്ള (61), കണ്ണൂര്‍ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം അബ്ദുല്‍ സമദ് (58), കാഞ്ഞങ്ങാട് മടിക്കൈ അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് (56), കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ് (45) എന്നിവരാണ് മരിച്ചത്. 

Tags:    

Similar News