ജനവിരുദ്ധ കൊവിഡ് നിയന്ത്രണങ്ങള്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്

Update: 2021-08-07 01:51 GMT

തിരുവനന്തപുരം: പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ ജനവിരുദ്ധവും അപ്രായോഗികവുമാണെന്ന് വാദം ഉയര്‍ന്നപശ്ചാലത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. പുതിയ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട എതിര്‍പ്പ് ശക്തമാകുന്നതിനിടെയാണ് യോഗം എന്നതിനാല്‍ തന്നെ വിഷയം യോഗത്തില്‍ ചര്‍ച്ചയാകും. മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ആരോഗ്യമന്ത്രി.

കടകളിലെത്താന്‍ വാക്‌സിന്‍, നെഗറ്റീവ്, രോഗമുക്തി സര്‍ട്ടിഫിക്കറ്റുകള്‍ എത്രത്തോളം കര്‍ശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളില്‍ യോഗം തീരുമാനമെടുക്കും. നടപടികള്‍ കടുപ്പിക്കണോയെന്നതും ചര്‍ച്ചയാകും. സംസ്ഥാനത്തെ വ്യാപന സാഹചര്യവും യോഗം വിലയിരുത്തും.

കൊവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ സംസ്ഥാനത്ത് പോലിസ് രാജാണ് നടക്കുന്നതെന്ന് ആക്ഷേപം ശക്തമാണ്. പോലിസിനെതിരെ ജനങ്ങള്‍ തന്നെ തെരുവില്‍ ഇറങ്ങിയത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായി. സംസ്ഥാനം ഭരിക്കുന്നത് 'പെറ്റി സര്‍ക്കാര്‍' ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനവിരുദ്ധ കൊവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യമുയര്‍ത്തി. അതേസമയം, കൊവിഡ് നിയന്ത്രിക്കാന്‍ മറ്റുവഴികളില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

Tags:    

Similar News