കൊവിഡ് 19: തൃശൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു
ശരീര വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ രക്തപരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
തൃശൂര്‍: കൊവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. മതിലകം പുതിയകാവ് പഴുന്തറ തേപറമ്പില്‍ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകന്‍ അബ്ദുള്‍ റസാഖ് (ഷുക്കൂര്‍ 49) ആണ് മരിച്ചത്.
ഷാര്‍ജയില്‍ നിര്‍മാണ കമ്പനിയില്‍ ഡ്രൈവറായിരുന്നു അബ്ദുള്‍ റസാഖ്. നേരത്തേ മുതല്‍ പ്രമേഹ ബാധിതനായിരുന്നു.ശരീര വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ രക്തപരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ദുബൈ അല്‍ബറഹ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു മരണം. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഷാര്‍ജയില്‍ നടക്കും.