കണ്ണൂര്‍: ജില്ലയില്‍ 423 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 377 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. ഒരാള്‍ വിദേശത്തു നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 32 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 12966 ആയി. ഇവരില്‍ 213 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 7373 ആയി. കൊവിഡ് ബാധിച്ച് മരിച്ച 47 പേര്‍ ഉള്‍പ്പെടെ 105 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5065 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 3899 പേര്‍ വീടുകളിലും ബാക്കി 1166 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
Covid updates: 423 more cases in Kannur