ദോഹ: ഖത്തറില്‍ 20 ലക്ഷം പേര്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത് പൂര്‍ണപ്രതിരോധ ശേഷി നേടി. വാക്‌സിനെടുത്ത മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ നന്ദി അറിയിച്ചു.
വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ അതിന് തയ്യാറാവണമെന്നും സ്വന്തത്തെയും കുടുംബത്തെയും ഒപ്പം സമൂഹത്തെയും സുരക്ഷിതരാക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.
രാജ്യത്ത് 42,87,922 പേരാണ് ഇതിനകം വാക്‌സിനെടുത്തത്. വാക്‌സിനേഷന് യോഗ്യരായവരില്‍(12 വയസ്സും അതിന് മുകളിലുള്ളവരും) 92.8 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തു. 81.6 ശതമാനം പേര്‍ ഇതിനകം രണ്ടു ഡോസും പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 80.5 ശതമാനം പേര്‍ ഒരു ഡോസും 70.8 ശതമാനം പേര്‍ രണ്ട് ഡോസും എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.